ETV Bharat / bharat

കർണാടക പ്രതിസന്ധി; വിശ്വാസവോട്ടിന്‍റെ തീയതി സംബന്ധിച്ച് തീരുമാനം ഇന്ന് - വിശ്വാസ വോട്ടെടുപ്പ്

വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിശ്വാസ വോട്ട് തേടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയത്

കർണാടകത്തിൽ വിശ്വാസവോട്ടിന്‍റെ തീയ്യതി സംബന്ധിച്ച് തീരുമാനം ഇന്ന്
author img

By

Published : Jul 15, 2019, 8:10 AM IST

ബം​ഗളൂരു: വിമത ഭീഷണിമൂലം രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന കർണാടകത്തിൽ വിശ്വാസവോട്ടിന്‍റെ തീയതി സംബന്ധിച്ച് ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നിയമസഭാ കാര്യോപദേശക സമിതി യോഗം രാവിലെ ചേരും. വിശ്വാസവോട്ട് സംബന്ധിച്ചുള്ള സ്പീക്കറുടെ നിർണ്ണായക തീരുമാനത്തിനായി കാത്തിരിക്കുകയാണ് എംഎൽഎമാർ.

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ സഖ്യ സർക്കാരിന് കഴിയില്ല. വിമതരില്‍ ഏഴ് പേരെങ്കിലും തീരുമാനം മാറ്റിയാൽ മാത്രമേ സർക്കാരിന്‌ ഭൂരിപക്ഷം തെളിയിക്കാനാവൂ. രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഉത്തരവ് നാളെ വരാനിരിക്കെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്താനാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആലോചന. അതേസമയം, വോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് കുമാരസ്വാമിയോട് പ്രതിപക്ഷ നേതാവ് ബിഎസ് യെദൂരപ്പ ആവശ്യപ്പെടും.

വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് വിശ്വാസ വോട്ട് തേടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കിയത്. വിശ്വാസവോട്ടിന് സമയം നിശ്ചയിക്കാമെന്നും അധികാരത്തില്‍ കടിച്ച് തൂങ്ങാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Intro:Body:

ബം​ഗളൂരു: കർണാടകത്തിൽ വിശ്വാസവോട്ടിന്റെ തീയ്യതി സംബന്ധിച്ച് ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി നിയമസഭാ കാര്യോപദേശക സമിതി യോഗം രാവിലെ ചേരും. വിശ്വാസവോട്ട് സംബന്ധിച്ചുള്ള സ്പീക്കറുടെ നിർണ്ണായ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എംഎൽഎമാർ.  

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നാൽ ഭൂരിപക്ഷം തെളിയിക്കാൻ സഖ്യ സർക്കാരിന് കഴിയില്ല. ഏഴ് പേരെങ്കിലും തീരുമാനം മാറ്റിയാൽ മാത്രമേ സർക്കാരിന്‌ ഭൂരിപക്ഷം തെളിയിക്കാനാവൂ. വിമതരുടെ രജിക്കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് നാളെ വരാനിരിക്കെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടത്താനാണ് കുമാരസ്വാമിയുടെ ആലോചന. രാവിലെ 9 മണിക്ക് കോൺഗ്രസ്‌ നിയമസഭാ കക്ഷി യോഗം ചേരും. അതേസമയം, വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോട് പ്രതിപക്ഷ നേതാവ് ബിഎസ് യെദിയൂരപ്പ ആവശ്യപ്പെടും

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.