ബെംഗളൂരു: കാർഷിക ഉൽപന്ന വിപണന സമിതി നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കർണാടക കോൺഗ്രസ് നേതാക്കൾ. കാർഷിക ഉൽപന്ന വിപണന സമിതി (എപിഎംസി) നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നതിന് സഹായകമാകുമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞിരുന്നു.
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഈ ഭേദഗതി പരോക്ഷമായി സഹായിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. എപിഎംസി നിയമത്തെ നീക്കം ചെയ്തിട്ടില്ലെന്നും എപിഎംസി നിയമത്തിലെ രണ്ട് വകുപ്പുകൾ ഭേദഗതി ചെയ്യുകയാണ് ചെയ്തതെന്നും, അത് കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ വിപണികളിൽ വിൽക്കാൻ പ്രാപ്തരാക്കുമെന്നും യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.