ETV Bharat / bharat

പിഎം ഫണ്ടിൽ നിന്ന് അതിഥി തൊഴിലാളികൾക്ക് എന്ത് സഹായമാണ് നൽകിയതെന്ന് കോൺഗ്രസ് - Newdelhi

രാജ്യത്ത് ദുരിതത്തിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് പിഎം ഫണ്ടിൽ നിന്ന് എത്ര തുകയാണ് നൽകിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ ചോദിച്ചു.

അതിഥി തൊഴിലാളികൾ  പിഎം ഫണ്ട്  കബിൽ സിബൽ  കോൺഗ്രസ്  വിമർശനവുമായി കോൺഗ്രസ്  ന്യൂഡൽഹി  Prime minister  Migrant Workers  Congress  Kapil Sibal  Newdelhi  PM Fund
പിഎം ഫണ്ടിൽ നിന്ന് അതിഥി തൊഴിലാളികൾക്ക് എന്ത് നൽകിയെന്ന് കോൺഗ്രസ്
author img

By

Published : May 31, 2020, 5:10 PM IST

ന്യൂഡൽഹി: പിഎം ഫണ്ടിൽ നിന്ന് അതിഥി തൊഴിലാളികൾക്ക് നൽകിയ തുകയുടെ വിവരങ്ങൾ വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ. ലോക്ക് ഡൗണിൽ അനവധി അതിഥി തൊഴിലാളികളാണ് പട്ടിണി മൂലവും വീടുകളിലേക്കുള്ള മടക്കയാത്രയിലുമായി മരിച്ചതെന്നും പ്രധാനമന്ത്രി ഇവർക്ക് നൽകിയ തുകയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും വിർച്വൽ പ്രസ് കോൺഫറൻസിൽ കബിൽ സിബൽ ചോദിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം ദുരിതബാധിതർക്ക് ജീവിതം തിരികെപിടിക്കാനായി സർക്കാർ ധനസഹായം നൽകണമെന്നും വിധവകൾക്കും അനാഥർക്കും പ്രത്യേക പരിഗണന നൽകണമെന്നും നിയമത്തിൽ പറയുന്നതായി അദ്ദേഹം വ്യക്തമാക്കി.

ആറ് വർഷത്തേക്കുള്ള ബിജെപിയുടെ അജണ്ട മാറ്റി വെച്ച് പാവപ്പെട്ടവർക്ക് അനുകൂലമായ പോളിസികൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമ്പദ്‌വ്യവസ്ഥ നെഗറ്റീവ് വളർച്ചയിലേക്കാണ് പോകുന്നതെന്ന് ആർബിഐ വ്യക്തമാക്കിയെന്നും 45 കോടിയോളം വരുന്ന തൊഴിലാളികൾ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.