ലഖ്‌നൗ: കാൺപൂർ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ആളുകളുടെ മൊഴി ശേഖരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം. ജൂലൈ 25 വരെയാണ് മൊഴി രേഖപ്പെടുത്തുക. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന ആർക്കും അന്വേഷണ സംഘവുമായി ബന്ധപ്പെടാമെന്നും സർക്കാർ അറിയിച്ചു. ഇതിനായി അന്വേഷണ സംഘത്തിന്‍റെ ഓഫീസ് വിലാസവും ഇ മെയിലും പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ക് ഡൗൺ നില നിൽക്കുന്നതിനാൽ രണ്ട് ദിവസങ്ങളിൽ മൊഴിയെടുക്കൽ ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 മുതൽ രണ്ട് മണി വരെയാണ് മൊഴി നൽകാൻ സമയം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 31നകം റിപ്പോർട്ട് സമർപ്പിക്കാൻ എസ്‌ഐടിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 10ന് ഉത്തർപ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടത്. കാൺപൂരിലെ ചൗബേപൂർ പ്രദേശത്തെ ബിക്രു ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലെ പ്രധാന പ്രതിയായിരുന്നു ഇയാൾ.
കാൺപൂർ ഏറ്റുമുട്ടൽ; മൊഴിയെടുക്കൽ ആരംഭിച്ചു
ജൂലൈ 25 വരെയാണ് മൊഴി രേഖപ്പെടുത്തുക. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന ആർക്കും അന്വേഷണ സംഘവുമായി ബന്ധപ്പെടാമെന്ന് സർക്കാർ അറിയിച്ചു.