ETV Bharat / bharat

കാണ്‍പൂര്‍ വെടിവെപ്പ്; കുറ്റവാളികളെ ഒളിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ആക്രമണവുമായി ബന്ധമുള്ള ശശികാന്ത് പാണ്ഡെ, ശിവം ദുബെ എന്നിവരെ ഒളിവില്‍ പോവാന്‍ സഹായിച്ച പ്രകാശ് പാണ്ഡെ, അനില്‍ പാണ്ഡെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

kanpur encounter case  two arrested for helping to hide two wanted criminals  വികാസ് ദുബെ  കാണ്‍പൂര്‍ വെടിവെപ്പ്  കുറ്റവാളികളെ ഒളിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍  vikas dubey
കാണ്‍പൂര്‍ വെടിവെപ്പ്; കുറ്റവാളികളെ ഒളിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Jul 11, 2020, 12:13 PM IST

ലക്‌നൗ: കാണ്‍പൂര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികളെ ഒളിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ വസതിയില്‍ വെച്ചാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവരെ അറസ്റ്റ് ചെയ്‌തത്. ഓം പ്രകാശ് പാണ്ഡെ, അനില്‍ പാണ്ഡെ എന്നിവരാണ് വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളായ ശശികാന്ത് പാണ്ഡെ, ശിവം ദുബെ എന്നിവരെ ഒളിവില്‍ പോവാന്‍ സഹായിച്ചത്. വെള്ളിയാഴ്‌ചയാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊടും കുറ്റവാളിയായ വികാസ് ദുബെ കൊല്ലപ്പെട്ടത്. ദിവസങ്ങളായി ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്.

ഉജ്ജെയിനിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ വികാസ് ദുബൈയെ തിരിച്ചറിഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരം നല്‍കിയതിനനുസരിച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാനായി കഴിഞ്ഞ ആഴ്‌ച കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ നടത്തിയ തിരച്ചിലിനിടെ വികാസ് ദുബെയുടെ കൂട്ടാളികള്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.