ഭോപ്പാല്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും ജനവിധി തേടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനു വേണ്ടി സിപിഐ നേതാവ് കനയ്യകുമാര്‍ പ്രചാരണത്തിനിറങ്ങും.
താന്‍ കനയ്യ കുമാറിനെ പിന്‍തുണക്കുന്നയാളാണെന്നും. മെയ് 8, 9 തീയതികളില്‍ തനിക്ക് വേണ്ടി കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് ഭോപ്പാലില്‍ ബിജെപി യുടെ പ്രഗ്യ സിങ് ഠാക്കൂറിനെതിരെയാണ് മത്സരിക്കുന്നത്.