ETV Bharat / bharat

കമലേഷ് ഭട്ടിന്‍റെ മൃതദേഹം അർധരാത്രിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിക്കും - റിഷികേശ്

ഇന്ത്യയിലേക്ക് എത്തിച്ച മൃതദേഹം തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു

kamlesh bhatt corpse  kamlesh bhatt dead body to arrive at delhi  mha on kamlesh bhatt case  കമലേഷ് ഭട്ട്  ഡൽഹി വിമാനത്താവളം  ന്യൂഡൽഹി  റിഷികേശ്  ഉത്തരാഖണ്ഡ്
കമലേഷ് ഭട്ടിന്‍റെ മൃതദേഹം അർധരാത്രിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിക്കും
author img

By

Published : Apr 26, 2020, 10:04 PM IST

ന്യൂഡൽഹി: കമലേഷ് ഭട്ടിന്‍റെ മൃതദേഹം ഇന്ന് അർധരാത്രിയോടെ വീണ്ടും ഡൽഹി വിമാനത്താവളത്തിലെത്തിക്കും. ഡൽഹിയിൽ നിന്ന് റിഷികേശിലേക്ക് ഉത്തരാഖണ്ഡ് സർക്കാരാണ് ആംബുലൻസ് സൗകര്യം ഒരുക്കുന്നത്. ഇന്ത്യയിലേക്ക് എത്തിച്ച മൃതദേഹം തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. 23കാരനായ ഉത്തരാഖണ്ഡ് സ്വദേശി കമലേഷ് ഭട്ടിന്‍റെ മൃതദേഹം അബുദാബിയിലേക്ക് തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് നോട്ടീസ് അയച്ചത്.

കമലേഷ്‌ ഭട്ടിന്‍റേതടക്കം മൂന്ന് മൃതദേഹങ്ങളാണ് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ന്‍റെ കാ​ർ​ഗോ വി​മാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്‌ച രാ​ത്രി ഡല്‍ഹിയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് രണ്ട് മൃതദേഹങ്ങളെ സംബന്ധിച്ച് വ്യക്തതയില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ എംബസി തയ്യാറായിട്ടില്ല. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയില്ലെന്ന് കാണിച്ച് മൃതദേഹങ്ങൾ ​​ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തിൽ ഇ​റ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ അ​ബു​ദ​ബി​ക്ക് തി​രി​ച്ച​യ​ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.