ETV Bharat / bharat

മഹാത്മഗാന്ധി  സൂപ്പര്‍ സ്റ്റാറെന്ന് കമല്‍ ഹാസന്‍ - മഹാത്മഗാന്ധി

ചെന്നൈയില്‍ നടന്ന ഒത്ത സെരിപ്പിന്‍റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍

മഹാത്മഗാന്ധി  സൂപ്പര്‍ സ്റ്റാറെന്ന് കമല്‍ ഹാസന്‍
author img

By

Published : May 19, 2019, 8:00 PM IST

ചെന്നൈ: മഹാത്മാഗാന്ധി സൂപ്പര്‍ സ്റ്റാറാണെന്ന് മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനും നടനുമായ കമല്‍ ഹാസന്‍. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് കമല്‍ ഹാസന്‍റെ പ്രസ്താവന. ചെന്നൈയില്‍ ഒത്ത സെരുപ്പിന്‍റെ ഓഡിയോ ലോഞ്ചിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് പിടിച്ച ട്രെയിന്‍ യാത്രക്കിടയില്‍ ഒരു ചെരുപ്പ് നഷ്ടമാവുകയും അതേസമയം കാലില്‍ കിടന്നിരുന്ന മറ്റേ ചെരുപ്പ് താഴെ ഇടുകയും ചെയ്ത മഹാത്മാഗാന്ധി ഇതിനെ വ്യാഖ്യാനിച്ചത്, നഷ്ടമായ ഒരു ചെരുപ്പ് മാത്രം കിട്ടിയാല്‍ ആര്‍ക്കും ഉപകാരമാകില്ല, അതേ സമയം രണ്ടും ലഭിക്കുകയാണെങ്കില്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെടും എന്നായിരുന്നു. 'ഹേയ് രാം' എന്ന സിനിമക്ക് വേണ്ടിയുള്ള ഗവേഷണത്തിനിടെയാണ് ഈ സംഭവം അറിഞ്ഞതെന്നും ചിത്രത്തില്‍ ഇതിനോട് സാമ്യമുള്ള സംഭവമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Intro:Body:

https://www.business-standard.com/article/news-ians/bjp-asks-delhi-police-to-withdraw-security-for-kejriwal-119051900353_1.html

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.