തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തിലും സിപിഎം കള്ളവോട്ട് നടത്തിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. കൂത്തുപറമ്പ്, തലശേരി മുനിസിപ്പാലിറ്റികളിലും പാട്യം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് ആരോപണം. 60 ബൂത്തുകളിലാണ് ഇത്തരത്തിൽ കള്ളവോട്ട് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ബൂത്തുകളുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കോടതി മുഖേന സമീപിക്കാനാണ് നിർദേശം നൽകിയത്. കള്ളവോട്ട് ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. വടകര ലോക്സഭാ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കിയില്ലെന്നും ഇവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
വടകരയിലും സിപിഎമ്മിന്‍റെ കള്ളവോട്ട്; ആരോപണവുമായി കെ മുരളീധരന്‍ - ആരോപണം
കൂത്തുപറമ്പ് , തലശേരി മുനിസിപ്പാലിറ്റികളിലും പാട്യം പഞ്ചായത്തിലും വ്യാപകമായ കള്ളവോട്ട് നടനെന്ന് ആരോപണം.

തിരുവനന്തപുരം: വടകര ലോക്സഭാ മണ്ഡലത്തിലും സിപിഎം കള്ളവോട്ട് നടത്തിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. കൂത്തുപറമ്പ്, തലശേരി മുനിസിപ്പാലിറ്റികളിലും പാട്യം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് ആരോപണം. 60 ബൂത്തുകളിലാണ് ഇത്തരത്തിൽ കള്ളവോട്ട് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ബൂത്തുകളുടെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ കോടതി മുഖേന സമീപിക്കാനാണ് നിർദേശം നൽകിയത്. കള്ളവോട്ട് ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. വടകര ലോക്സഭാ മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കിയില്ലെന്നും ഇവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നൽകുമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Body:ബൈറ്റ്
Conclusion: