ന്യൂ ഡല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത തലവനായി ജസ്റ്റിസ് എസ്എ ബോബ്ഡെയെ നിയമിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് എസ്എ ബോബ്ഡെയെ നിയമിക്കുന്നത്. രഞ്ജന്‍ ഗൊഗോയിക്ക് ശേഷം സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എസ്എ ബോബ്ഡെ. എസ്എ ബോബ്ഡെയെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നേരത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി എസ്എ ബോബ്ഡെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ല്‍ സുപ്രീംകോടതിയിലെത്തിയ ബോബ്ഡെക്ക് രണ്ട് വര്‍ഷ കാലം ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാം.