ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ്.മുരളീധറിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റം. ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്‌ദെയുമായി കൂടിയാലോചിച്ച ശേഷം പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ ഔദ്യോഗിക ചുമതല ഏറ്റെടുക്കാൻ രാഷ്‌ട്രപതിയാണ് നിർദേശം നൽകിയത്. ബുധനാഴ്‌ച അർധരാത്രിയോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. നേരത്തെയുള്ള സുപ്രീം കോടതി കോളീജിയം ശുപാർശ പ്രകാരമാണ് നടപടി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ദെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ഫെബ്രുവരി 12 നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മുരളീധറിനെ മാറ്റാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. ഇതിന്‍റെ ഭാഗമായി കേന്ദ്ര നിയമ മന്ത്രാലയം ബുധനാഴ്ച രാത്രി ശുപാര്‍ശ അംഗീകരിച്ച് സ്ഥലം മാറ്റത്തിന് ഉത്തരവിടുകയായിരുന്നു. മുരളീധറിനെ സ്ഥലം മാറ്റാനുള്ള ശുപാര്‍ശ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതി കൊളീജിയത്തെ നേരത്തെ സമീപിച്ചിരുന്നു.