ബിര്‍ഭും: സംസ്കാരത്തിന്‍റെയും വികസനത്തിന്‍റെയും കാര്യത്തില്‍ പേരുകേട്ട ബംഗാളിനെ മമത സര്‍ക്കാര്‍ അഴിമതിയിലൂടെ ചൂഷണം ചെയ്യുകയാണെന്ന് പശ്ചിമബംഗാളിലെ പരിവര്‍ത്തന്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. അതിനാല്‍തന്നെ അതിന്‍റെ മോചനത്തിനായാണ് ഇത്തരത്തിലൊരു യാത്ര ആരംഭിക്കാന്‍ ബിജെപി തീരുമാനിച്ചതെന്നും ബിര്‍ഭുമില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ബിർഭുമിലെ താരാപിത് ക്ഷേത്രത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ദര്‍ശനവും നടത്തി.
തൃണമൂൽ കോൺഗ്രസ് സർക്കാരിനെ തുരത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പശ്ചിമ ബംഗാളിൽ ബി.ജെ.പി പരിവർത്തന യാത്ര സംഘടിപ്പിക്കുന്നത്. ആദ്യ യാത്ര നാദിയ ജില്ലയിലെ നബദ്വിപ്പിൽ നിന്ന് ശനിയാഴ്ചയാണ് ആരംഭിച്ചത്.