ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ഭീകരവാദികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജമ്മു പൊലീസും, സുരക്ഷാ സൈന്യവും ചേര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധ ശേഖരവും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് കശ്മീരിനെ സ്വതന്ത്രമാക്കാന്‍ രൂപികരിച്ച ഭീകരസംഘടനയാണ് ജെയ്ഷെ ഇമുഹമ്മദ്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഇവര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 ഇന്ത്യന്‍ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ജെയ്ഷെമുഹമ്മദ് തലവൻ മസൂദ് അസഹ്റിനെ അഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരവധി തവണഐക്യരാഷ്ട്ര സഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു.