ശ്രീനഗർ: പാകിസ്ഥാൻ നടത്തിയ വെടിവയ്‌പ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ നിയന്ത്രണരേഖയിലാണ് വെടിവയ്‌പ്പുണ്ടായത്. പൂഞ്ച്, രജൗരി ജില്ലകളിൽ ഈ മാസം നടന്ന പാക് വെടിവയ്‌പ്പിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സൈനികനാണിത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി ഷാഹ്‌പൂർ-കെർനി മേഖലയിൽ നടന്ന പാക് സേനയുടെ അപ്രതീക്ഷിതമായ വെടിവയ്‌പ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഈ മാസം നാലിന് സുന്ദർബാനി മേഖലയിൽ നടന്ന പാകിസ്ഥാൻ വെടിവയ്‌പ്പിൽ ഹവാൽദാർ പി. മത്യാസഗൻ എന്ന ജവാനും പത്തിന് രജൗരി മേഖലയിൽ നടന്ന ആക്രമണത്തിൽ നായിക് ഗുർചരൺ സിംഗ് എന്ന ജവാനും ജീവൻ നഷ്‌ടമായി.
പൂഞ്ചിൽ വീണ്ടും പാക് വെടിവയ്‌പ്പ്; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു - ceasefire by pakistan
വെടിവയ്‌പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. പൂഞ്ചിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം അപ്രതീക്ഷിതമായി വെടിവയ്‌പ്പ് നടന്നത്.