റാഞ്ചി: ജാർഖണ്ഡിൽ 974 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 679 ആയി.
സംസ്ഥാനത്ത് 79,909 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 66,797 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 12,433 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,342 സാമ്പിളുകൾ പരിശോധിച്ചതായും അധികൃതർ പറഞ്ഞു.