ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡിലെ സരായ്കേല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജംഷഡ്‌പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബംഗാൾ- ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ പൊലീസുകാരുടെ ആയുധങ്ങൾ കവര്‍ന്ന് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് സംഭവത്തില്‍ അപലപിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സരായ്കേലയില്‍ കഴിഞ്ഞ മെയ് ഇരുപത്തിയെട്ടിന് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ചികിത്സയിലായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഇന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
മാവോയിസ്റ്റ് ആക്രമണം; ജാര്‍ഖണ്ഡില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു
മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ പൊലീസുകാരുടെ ആയുധങ്ങൾ കവര്‍ന്ന് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡിലെ സരായ്കേല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജംഷഡ്‌പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബംഗാൾ- ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട രണ്ട് പേര്‍ പൊലീസുകാരുടെ ആയുധങ്ങൾ കവര്‍ന്ന് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടര്‍മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് സംഭവത്തില്‍ അപലപിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സരായ്കേലയില്‍ കഴിഞ്ഞ മെയ് ഇരുപത്തിയെട്ടിന് നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ചികിത്സയിലായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഇന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
എടപ്പാള്‍ കാവിലപ്പടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു.ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരണപ്പെട്ടത്
എടപ്പാള്‍ കാവിലപ്പടിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിലാണ് ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടത്.ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരണപ്പെട്ടത്.കെട്ടിടത്തിന് താഴ്ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.അപകടത്തില്‍പ്പെട്ട തൊഴിലാളിയെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്തത്.പരിക്കേറ്റ ഗ്യാങ് ചന്ദിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചങ്ങരംകുളം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി
Conclusion: