ഷിംല: പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും കരകൗശല വസ്‌തുക്കൾ നിര്‍മിച്ച് ഹിമാചല്‍ പ്രദേശ് സ്വദേശി കല്‍പന താക്കൂര്‍. മണാലിയില്‍ താമസിക്കുന്ന കല്‍പ്പന പ്ലാസ്റ്റിക് പുനരുപയോഗിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും മനോഹരമായ കരകൗശല വസ്‌തുക്കൾ നിര്‍മിക്കുന്നത്. ദിവസവും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കൂടുന്നതോടൊപ്പം അതിന്‍റെ മാലിന്യങ്ങളും കൂടി വരികയാണ്. ആയതിനാല്‍ പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കിയത് കൊണ്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിന് വേണ്ട കാര്യങ്ങൾ പരമാവധി ചെയ്യുന്നതെന്നും കല്‍പന പറയുന്നു.
താന്‍ വലിയ അളവില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന കൂട്ടത്തിലായിരുന്നുവെന്നും അതുകൊണ്ട് തന്നെ മണാലിയില്‍ പ്ലാസ്റ്റിക് നിരോധിച്ചപ്പോൾ ഓരുപാട് ബുദ്ധിമുട്ട് അനുഭവിച്ചുവെന്നും അവര്‍ പറയുന്നു. അതുകൊണ്ടാണ് പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യാന്‍ തീരുമാനിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കില്‍ നിന്നും കരകൗശല വസ്‌തുക്കൾ നിര്‍മിക്കുന്നതിന് ജനങ്ങൾ തന്നെ അഭിനന്ദിക്കാറുണ്ടെന്നും അതാണ് പ്രചോദനമായതെന്നും അവര്‍ പറയുന്നു.