ശ്രീനഗർ: ഒമാൻ, ദുബായ്, ഇറാൻ എന്നിവിടങ്ങളിൽ കുടുങ്ങിയ കേന്ദ്രഭരണ പ്രദേശവാസികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യം വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ലയ്ക്ക് കത്തയച്ചു. ഒമാൻ, ദുബായ്, ഇറാൻ എന്നിവിടങ്ങളിൽ കുടുങ്ങിയ ജമ്മു കശ്മീരിലെ താമസക്കാർ നാട്ടിലേക്ക് മടങ്ങാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും മെയ് 25ന് ഈദ് ആഘോഷിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും കത്തിൽ സുബ്രഹ്മണ്യം വിദേശകാര്യ സെക്രട്ടറിയോട് അഭ്യർഥിച്ചു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ബംഗ്ലാദേശിൽ കുടുങ്ങിക്കിടന്ന ജമ്മു കശ്മീർ വിദ്യാർഥികളെ ശ്രീനഗറിലേക്ക് മാറ്റിയതിന് ജമ്മു കശ്മീർ ചീഫ് സെക്രട്ടറി സർക്കാരിനോട് നന്ദി പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങൾ ഈ നടപടിയെ വളരെയധികം വിലമതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് കുടുങ്ങിയ കേന്ദ്രഭരണ പ്രദേശവാസികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യം - ജമ്മു കശ്മീർ ചീഫ് സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യം
ഒമാൻ, ദുബായ്, ഇറാൻ എന്നിവിടങ്ങളിൽ കുടുങ്ങിയ ജമ്മു കശ്മീരിലെ താമസക്കാർ നാട്ടിലേക്ക് മടങ്ങാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും മെയ് 25ന് ഈദ് ആഘോഷിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും കത്തിൽ സുബ്രഹ്മണ്യം വിദേശകാര്യ സെക്രട്ടറിയോട് അഭ്യർഥിച്ചു