ന്യൂഡല്‍ഹി: ജാമിയ മിലിയ അക്രമ സംഭവത്തില്‍ ഇടപെടല്‍ നടത്താന്‍ അനുമതി തേടി ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അക്രമത്തിൽ 20 കോടി രൂപയുടെ പൊതു സ്വത്തിന് നാശം സംഭവിച്ചിട്ടുണ്ടെന്നും ഉത്തരവാദിത്തമുള്ള ആളുകളില്‍ നിന്ന് ഇത് തിരിച്ച് പിടിക്കണമെന്നും ബിജെപി നേതാവ് അശ്വിനി ഉപാധ്യായ പറഞ്ഞു. പുതുതായി ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഈ മാസം 15ന് ഡല്‍ഹി പൊലീസും ജാമിയ വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഒന്നിലധികം ഹര്‍ജികള്‍ ഹൈക്കോടതിയില്‍ എത്തി. ഫെബ്രുവരി നാലിനാണ് ഈ ഹര്‍ജികള്‍ പരിഗണിക്കുക.