കൊൽക്കത്ത: രാജ്യത്ത് ഏതെങ്കിലും മതവിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാന്‍ ഭയപ്പെടുകയാണെങ്കിൽ അത് ഗുരുതരമായ പ്രശ്‌നമായി തന്നെ കാണണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യസെൻ. ജയ് ശ്രീറാം മുദ്രാവാക്യം രാജ്യത്തുടനീളം ജനങ്ങളെ ഉപദ്രവിക്കാനായാണ് ഉപയോഗിക്കുന്നത്. മുദ്രാവാക്യത്തിന് ബംഗാളി സംസ്‌കാരവുമായി ബന്ധമില്ല. ഈ ഒരു രീതിയിൽ ജയ് ശ്രീറാം ഇതിന് മുമ്പ് ഉപയോഗിക്കുന്നത് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജാദവ്പൂർ സർവകലാശാലയിൽ നടന്ന പൊതുസമ്മേളനത്തിലാണ് അമർത്യസെന്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് മുമ്പ് ഒന്നും രാം നവാമി ആഘോഷിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ നവമി ജനപ്രീതി നേടിയിട്ടുണ്ടെന്നും അമര്‍തൃ സെന്‍ പറഞ്ഞു.
ജയ് ശ്രീ റാം മുദ്രാവാക്യങ്ങളോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികൂലമായാണ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പാർക്കിംഗ് വിഷയത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ഓൾഡ് ഡൽഹിയിലുളള ദുർഗാ ക്ഷേത്രം നശിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു.