അമരാവതി: ആന്ധ്രാ പ്രദേശ് വിഭജനത്തിന് ശേഷമുണ്ടായ ക്രമക്കേടുകൾ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡോ.കോളി രഘുറാം റെഡ്ഡി ഐപിഎസ് നേതൃത്വം നൽകുന്ന പത്തംഗ സംഘത്തെയാണ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി നിയമിച്ചത്. ആന്ധ്രാപ്രദേശിന്‍റെ വിഭജനത്തിന് ശേഷമുള്ള ഭരണപരമായ നടപടികൾ സംസ്ഥാനത്തിന്‍റെ വികസനത്തെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനും പ്രധാന നയങ്ങൾ, പദ്ധതികൾ, പരിപാടികൾ എന്നിവ അവലോകനം ചെയ്യുന്നതിനായും കാബിനറ്റ് ഉപസമിതി രൂപീകരിച്ചു. സിആർഡിഎയിലെ പ്രശ്‌നങ്ങള്‍, വിവിധ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നിയമപരവും സാമ്പത്തികവുമായ ക്രമക്കേടുകൾ, വഞ്ചനാപരമായ ഇടപാടുകൾ എന്നിവയെ സംബന്ധിച്ച റിപ്പോർട്ടിന്‍റെ ആദ്യ ഭാഗം കമ്മിറ്റി അവതരിപ്പിച്ചു. ആന്ധ്രപ്രദേശ് നിയമസഭയിലെ അവസാന സെഷനിൽ നടന്ന ചർച്ചയിൽ ആസൂത്രിതവും സമഗ്രവുമായ അന്വേഷണം ആരംഭിക്കാൻ സർക്കാരിനോട് സ്‌പീക്കര്‍ നിര്‍ദേശിച്ചിരുന്നു.
ആന്ധ്രാ പ്രദേശ് വിഭജനശേഷമുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം - ഡോ.കോളി രഘുറാം റെഡ്ഡി ഐപിഎസ്
ഡോ.കോളി രഘുറാം റെഡ്ഡി ഐപിഎസ് നേതൃത്വം നൽകുന്ന പത്തംഗ സംഘത്തെയാണ് വൈ എസ് ജഗൻ മോഹൻ റെഡ്ഡി സർക്കാർ നിയമിച്ചത്