ശ്രീനഗര്‍: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ശ്രീനഗറില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. രാംഭാഗ് മേഖലയില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പാക് സ്വദേശിയായ സൈഫുള്ളയും എല്‍ഇടിയുമായി ബന്ധമുള്ള പ്രാദേശിക ഭീകരനുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഐജി വിജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സെപ്‌റ്റംബറില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും അടുത്തിടെ നൗഗാമില്‍ സിആര്‍പിഎഫ് സേനാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും സൈഫുള്ളക്ക് പങ്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് അംഗങ്ങള്‍ക്കാണ് അന്ന് ജീവന്‍ നഷ്‌ടപ്പെട്ടത്. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു.
ശ്രീനഗറില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു - Two terrorists eliminated by security forces
രാംഭാഗ് മേഖലയില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.