പുല്‍വാമ: ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ പൊലീസ്. അവന്തിപോറയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആയുധ ശേഖരം പിടിച്ചെടുത്തതായി കശ്‌മീര്‍ പൊലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമവും അന്വേഷണവും തുടരുകയാണെന്നും പൊലീസ് ട്വീറ്റ് ചെയ്തു.