ശ്രീനഗർ: ജമ്മു കശ്മീരിൽ 1,090 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 14 മരണങ്ങൾ കൂടി രേഖപ്പെടുത്തി. മൊത്തം കേസുകളുടെ എണ്ണം 77,253 ആണ്. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1,212 ആണ്.
ജമ്മുവിൽ 603 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ജമ്മുവിൽ 354 കേസുകളും ശ്രീനഗർ ജില്ലയിൽ 181 കേസുകളും റിപ്പോർട്ട് ചെയ്തു. ഇവിടെ 16,089 സജീവ കൊവിഡ് -19 കേസുകളുണ്ട്. 59,952 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.