ETV Bharat / bharat

യാസിന്‍ മാലിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ജമ്മു കശ്‌മീര്‍ പൊലീസ്

author img

By

Published : Jul 3, 2020, 6:52 PM IST

ബരാമുള്ള ജില്ലാ കോടതിയിലാണ് ജമ്മു കശ്‌മീര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റൊരു കേസില്‍ തിഹാര്‍ ജയിലിലാണ് മാലിക്കിപ്പോള്‍.

Yasin Malik  ammu and Kashmir Liberation Front  Baramulla district court  Terror charge  യാസിന്‍ മാലിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ജമ്മു കശ്‌മീര്‍ പൊലീസ്  യാസിന്‍ മാലിക്  ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ട്
യാസിന്‍ മാലിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ജമ്മു കശ്‌മീര്‍ പൊലീസ്

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്‍മാന്‍ യാസിന്‍ മാലിക്കിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. രണ്ട് കേസുകളിലാണ് യാസിന്‍ മാലിക്കിനെതിരെ ബരാമുള്ള ജില്ലാ കോടതിയില്‍ ജമ്മു കശ്‌മീര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അഡീഷണല്‍ ഡിസ്‌ട്രിക്‌ട് സെഷന്‍സ് ജഡ്‌ജ് സഞ്ജയ് പരിഹറിന് മുമ്പാകെയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ കുറ്റപത്രം സമര്‍പ്പിച്ചത്. 2008ലും 2010ലും സുമ്പല്‍ ടൗണില്‍ സ്വാതന്ത്ര്യ അനുകൂല റാലികളും ഒത്തുകൂടലും സംഘടിപ്പിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു കേസില്‍ തിഹാര്‍ ജയിലിലാണ് മാലിക്കിപ്പോള്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി മാലികിനെ കോടതിക്ക് മുമ്പാകെ ഹാജരാക്കി. കേസില്‍ സ്വയം വാദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാലിക്കിനു വേണ്ടി ഹാജരാകാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ജൂലായ് 21 ന് അടുത്ത വാദം കേള്‍ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.