ശ്രീനഗർ: ലോക്ക് ഡൗണിന്‍റെ ഭാഗമായി കർശന യാത്രാ നിയന്ത്രണം ഏർപ്പെടുത്തി കശ്‌മീർ പൊലീസും സുരക്ഷാ സേനയും. കൊവിഡ് വ്യാപനം തടയുന്നതിനായി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നവർ പാസുകൾ കരുതണമെന്നത് പൊലീസ് നിർബന്ധമാക്കി. അവശ്യ സേവനങ്ങൾക്ക് പോകുന്നവർക്കും പാസുകളുള്ള സർക്കാർ ജീവനക്കാർക്കും മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. അനാവശ്യമായ യാത്രകൾ ഒഴിവാക്കുന്നതിനാണ് പാസുകൾ പരിശോധിച്ച ശേഷം സഞ്ചരിക്കുന്നതിനുള്ള അനുമതി നൽകുന്നത്. ജമ്മു കശ്‌മീരിൽ ഇതുവരെ 546 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 375 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.
പാസുള്ളവർക്ക് മാത്രം യാത്രക്ക് അനുമതിയെന്ന് ജമ്മു കശ്‌മീർ പൊലീസ് - lock down police and security forces
അവശ്യ സേവനങ്ങൾക്ക് പോകുന്നവർക്കും പാസുകളുള്ള സർക്കാർ ജീവനക്കാർക്കും മാത്രം സഞ്ചാര സ്വാതന്ത്ര്യം നൽകുന്ന രീതിയിലാണ് കശ്‌മീർ പൊലീസിന്‍റെ നിയന്ത്രണ നടപടികൾ.