പൂഞ്ച്: ദിവസങ്ങളായി നിർത്തിവച്ചിരുന്ന ക്രോസ് ലോക് ബസ് സർവീസുകള്‍ പുനഃരാരംഭിച്ചു. 40 പേരാണ് പാക് അധീന കശ്‌മീരില്‍ നിന്നും ചക്കാന്‍ ദാ ബാഗ് സീറോ പോയിന്‍റ് വഴി യാത്ര ചെയ്തത്. കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് അതിർത്തി അടച്ചിടുകയായിരുന്നു. അതുകൊണ്ട് തന്നെ പാക് അധീന കശ്‌മീരിലെ ജനങ്ങൾ അതിർത്തിലെത്തി യാത്രചെയ്യാനാകാതെ തിരിച്ചുപോയിരുന്നു. 2005 ലാണ് ശ്രീനഗർ-മുസാഫറാബാദ് വഴിയുളള പൂഞ്ച് -റാവൽക്കോട്ട് ബസ് സർവീസ് ആരംഭിച്ചത്. ജമ്മുകശ്‌മീരിലെയും പാക് അധീന കശ്‌മീരിലെയും ജനങ്ങൾക്ക് വ്യാപാര ആവശ്യങ്ങൾക്കായി 2006 ലാണ് പൂഞ്ച്-റാവൽക്കോട്ട് റോഡ് തുറന്നുകൊടുത്തത്.
ക്രോസ് ലോക് ബസ് സർവീസുകള്‍ പുനഃരാരംഭിച്ചു
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് അതിർത്തി അടച്ചിടുകയായിരുന്നു.
പൂഞ്ച്: ദിവസങ്ങളായി നിർത്തിവച്ചിരുന്ന ക്രോസ് ലോക് ബസ് സർവീസുകള്‍ പുനഃരാരംഭിച്ചു. 40 പേരാണ് പാക് അധീന കശ്‌മീരില്‍ നിന്നും ചക്കാന്‍ ദാ ബാഗ് സീറോ പോയിന്‍റ് വഴി യാത്ര ചെയ്തത്. കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് അതിർത്തി അടച്ചിടുകയായിരുന്നു. അതുകൊണ്ട് തന്നെ പാക് അധീന കശ്‌മീരിലെ ജനങ്ങൾ അതിർത്തിലെത്തി യാത്രചെയ്യാനാകാതെ തിരിച്ചുപോയിരുന്നു. 2005 ലാണ് ശ്രീനഗർ-മുസാഫറാബാദ് വഴിയുളള പൂഞ്ച് -റാവൽക്കോട്ട് ബസ് സർവീസ് ആരംഭിച്ചത്. ജമ്മുകശ്‌മീരിലെയും പാക് അധീന കശ്‌മീരിലെയും ജനങ്ങൾക്ക് വ്യാപാര ആവശ്യങ്ങൾക്കായി 2006 ലാണ് പൂഞ്ച്-റാവൽക്കോട്ട് റോഡ് തുറന്നുകൊടുത്തത്.
https://www.etvbharat.com/english/national/state/jammu-and-kashmir/j-k-40-pok-residents-cross-border-through-cross-loc-bus-service/na20190827073212105
Conclusion: