ജമ്മു കശ്‌മീര്‍: താഴ്‌വരയില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസമേഖലയെയും ബാധിക്കുന്നു. 33 ദിവസങ്ങള്‍ക്കു ശേഷം സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനവും ആരംഭിച്ചു. എന്നാല്‍ ഇന്‍റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. അതിനാല്‍ അഡ്‌മിഷന്‍ ഫോമുകള്‍ വാങ്ങുന്നതിന് സ്‌കൂളുകള്‍ക്ക് മുന്നില്‍ മാതാപിതാക്കളുടെ വലിയ നിരയാണ്. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഇത്തവണത്തെ സ്‌കൂള്‍ പ്രവേശനം വൈകിയേക്കും. ആപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം കഴിഞ്ഞ ഓഗസ്‌റ്റ് അഞ്ചിന് നീക്കം ചെയ്‌തതിനെത്തുടര്‍ന്നാണ് മേഖലയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി താഴ്‌വരയിലെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇത് താഴ്‌വരയിലുള്ളവരുടെ ദൈനംദിന ജീവിതത്തെ കാര്യമായ ബാധിച്ചിരുന്നു. പിന്നീട് സ്‌കൂളുകള്‍ തുറന്നു. ഇതോടെ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.