ETV Bharat / bharat

ഹന്ദ്വാരയില്‍ സിആര്‍പിഎഫിനെ അക്രമിച്ച ഭീകരര്‍ സര്‍വീസ് റൈഫിളുമായി കടന്നു കളഞ്ഞു

ഹന്ദ്വാരയിലെ വങ്കാം മേഖലയില്‍ തിങ്കളാഴ്‌ച നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരര്‍ രക്ഷപ്പെടുന്നതിനിടെ റൈറഫിളുമായി കടന്നുകളയുകയായിരുന്നു.

CRPF party  terrorist attack  സിആര്‍പിഎഫിനെ അക്രമിച്ച ഭീകരര്‍ സര്‍വീസ് റൈഫിളുമായി കടന്നു കളഞ്ഞു  സിആര്‍പിഎഫ്  ഹന്ദ്വാര  കശ്‌മീര്‍
ഹന്ദ്വാരയില്‍ സിആര്‍പിഎഫിനെ അക്രമിച്ച ഭീകരര്‍ സര്‍വീസ് റൈഫിളുമായി കടന്നു കളഞ്ഞു
author img

By

Published : May 6, 2020, 8:50 AM IST

ശ്രീനഗര്‍: കശ്‌മീരിലെ ഹന്ദ്വാരയില്‍ സിആര്‍പിഎഫിനെ അക്രമിച്ച രണ്ട് ഭീകരര്‍ കൊല്ലപ്പെട്ട സൈനികരുടെ സര്‍വീസ് റൈഫിളുമായി കടന്നു കളഞ്ഞു. സംഭവം നടന്നയുടനെ ആയുധങ്ങള്‍ കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടതായും ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. കുപ്‌വാര ജില്ലയില്‍ ഹന്ദ്വാരയിലെ വങ്കാം മേഖലയില്‍ തിങ്കളാഴ്‌ച നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവശേഷം ഭീകരര്‍ പിടിതരാതെ രക്ഷപ്പെട്ടിരുന്നു.

ഞായാറാഴ്‌ച ജില്ലയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ 5 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഭിന്നശേഷിയുള്ള 14 വയസുകാരന്‍ ഹാസിം ഷാഫി ഭട്ടും വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.