ശ്രീനഗർ: നൗഹട്ട പ്രദേശത്ത് സിആർപിഎഫ് ജവാന്‍റെ റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ച 28കാരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പീർബാഗ് പ്രദേശത്ത് താമസിക്കുന്ന തെഹ്രീൻ ഷബീർ ദാറാണ് സാമ്രീന്ദർ നൗഹട്ട ചൗക്കിന് സമീപം സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളിന്‍റെ സർവീസ് റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. ഇയാളെ പിന്നീട് ഡാർ ലോക്കൽ പൊലീസിന് കൈമാറി.
ഇയാൾ മാനസിക രോഗിയാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പക്ഷെ തെളിവുകൾ സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. റൈഫിൾ തട്ടിയെടുക്കാൻ ശ്രമിച്ചത് അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരമാണെന്നാണ് പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്.