ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയും അവരുടെ സഹായിയെയും സുരക്ഷാസേന വധിച്ചു. ശനിയാഴ്‌ച പുലര്‍ച്ചയോടെ പുല്‍വാമ ജില്ലയില്‍ അവന്തിപോറയിലെ ഗോറിപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തെരച്ചില്‍ നടത്തുകയായിരുന്നു. ഭീകരര്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഈയാഴ്‌ച ആദ്യം തെക്കൻ കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലും തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരും സഹായിയും കൊല്ലപ്പെട്ടു - jammu kashmir
പുല്‍വാമ ജില്ലയില്‍ അവന്തിപോറയിലെ ഗോറിപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്