ന്യൂഡൽഹി: ഡൽഹിയിൽ 10,000 കിടക്ക ശേഷിയുള്ള കൊവിഡ് കെയർ സെന്‍ററിന്‍റെ മേൽനോട്ടം ഏറ്റെടുത്ത് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി). ന്യൂഡൽഹി ചട്ടർപൂരിലെ രാധ സോമി ബിയാസിലെ കൊവിഡ് കെയർ സെന്‍ററാണ് ഐടിബിപി ഏറ്റെടുത്തത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്‍ററാണിത്.
ഇതിന്‍റെ ഭാഗമായി അതിർത്തി കാവൽ സേനയിലെ ഉദ്യോഗസ്ഥർ രാധ സോമി ബിയാസ് കേന്ദ്രം സന്ദർശിച്ച് സർക്കാരുമായും കൊവിഡ് കെയർ കേന്ദ്രത്തിന്‍റെ മേൽനോട്ടം വഹിക്കാൻ പോകുന്ന മറ്റ് പങ്കാളികളുമായും ചർച്ച നടത്തി. കൊവിഡ് കെയർ കേന്ദ്രത്തിന്‍റെ ചുമതല ഐടിബിപിക്ക് നൽകുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഡൽഹി സർക്കാറിന്‍റെ ആവശ്യപ്രകാരമാണ് ഐടിബിപിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നൽകുന്ന നോഡൽ ഏജൻസിയായി ആഭ്യന്തര മന്ത്രാലയം നാമനിർദ്ദേശം ചെയ്തത്.
ജൂൺ 26 മുതൽ രണ്ടായിരം കിടക്കകൾ കൊവിഡ് സെന്‍ററിൽ ഒക്കുമെന്ന് ഐടിബിപി പറഞ്ഞു. കൊവിഡ് സെന്‍ററിന്‍റെലെ ആകെ കിടക്കളുടെ ശേഷി 10,200 വരെ വർധിപ്പിക്കുമെന്നും ഐടിബിപി പറഞ്ഞു. ഐടിബിപിയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും (സിഎപിഎഫ്) ആയിരത്തിലധികം ഡോക്ടർമാരെയും 2,000 പാരാമെഡിക്കു കളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊവിഡ് സെന്‍ററിൽ വിന്യസിപ്പിക്കുമെന്ന് ഐടിബിപി പറഞ്ഞു. ആത്മീയ സംഘടനയായ രാധ സോമി സത്സംഗ് ബിയാസിന്‍റെ (ആർഎസ്‌എസ്ബി) വിശാലമായ കാമ്പസിലാണ് കൊവിഡ് കെയർ സെന്‍റർ പ്രവർത്തിക്കുന്നത്.