ചെന്നൈ: ചെട്ടിനാട് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ആദായനികുതി വകുപ്പിന്‍റെ റെയിഡ്. വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന് സംബന്ധിച്ച് ലഭിച്ച പരാതികളെത്തുടർന്നാണ് റെയിഡ്. എംഎഎം രാമസാമി ചെട്ടിയാറിനുശേഷം ചെട്ടിനാട് ഗ്രൂപ്പിന്റെ നേതൃത്വം അദ്ദേഹത്തിന്റെ ദത്തുപുത്രൻ അയ്യപ്പനാണ് നടത്തുന്നത്. ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള നികുതി വെട്ടിപ്പ് സംബന്ധിച്ച പരാതികളെ തുടർന്ന് 2015ൽ ആദായനികുതി വകുപ്പ് റെയ്ഡുകൾ നടത്തുകയും പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു.
നികുതി വെട്ടിപ്പ് പരാതികളെ തുടർന്ന് ചെന്നൈ, ഹൈദരാബാദ്, മുംബൈ ഉൾപ്പെടെ പത്തിലധികം നഗരങ്ങളിലെ ചെട്ടിനാട് ഗ്രൂപ്പിന്‍റെ വിവിധ ഓഫീസുകളിലാണ് ഇന്ന് (ഡിസംബർ 9) രാവിലെ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. നിർമ്മാണം, സിമന്‍റ്, വൈദ്യുതി, സ്റ്റീൽ ഫാബ്രിക്കേഷൻ, ആരോഗ്യ പരിരക്ഷ, കൽക്കരി ടെർമിനൽ, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങി വിവിധ ബിസിനസുകളാണ് ചെട്ടിനാട് ഗ്രൂപ്പിനുള്ളത്.