ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണത്തിൽ അനുശോചനം അറിയിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹം പതിറ്റാണ്ടുകളോളം ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭരണ പക്ഷത്തായാലും പ്രതിപക്ഷത്തിലായാലും അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ രാജ്യത്തിന് നല്ല സംവാദങ്ങൾ നൽകി. എല്ലാവരേയും ഒരുമിച്ച് നിർത്തുന്ന കലയിൽ പ്രണബ് മുഖർജിക്ക് പ്രാവീണ്യം ഉണ്ടായിരുന്നു. അധികാരത്തിലിരിക്കുമ്പോൾ അദ്ദേഹം എല്ലായ്‌പ്പോഴും പ്രതിപക്ഷത്തുള്ളവരുമായി സന്തുലിതാവസ്ഥ പുലർത്തിയിരുന്നെന്നും അമിത് ഷാ പറഞ്ഞു. പ്രണബ് മുഖർജി രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പ്രചോദനമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രണബ് മുഖർജിയുടെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമെന്ന് അമിത് ഷാ - അമിത് ഷാ
പ്രണബ് മുഖർജി രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പ്രചോദനമാണെന്നും അമിത് ഷാ.