കൊൽക്കത്ത: ഔദ്യോഗിക വേഷത്തിൽ മമതാ ബാനർജിയുടെ കാൽ തൊട്ട് വന്ദിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ രാജീവ് മിശ്രയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്‌ട്രീയ വിവാദത്തിന് വഴിതെളിച്ചത്.
എട്ട് സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സഹപ്രവർത്തകരിലൊരാളുടെ പിറന്നാൾ കേക്ക് മമതാ ബാനർജിയിൽ നിന്ന് വാങ്ങിയ ശേഷം കാലിൽ തൊട്ട് വന്ദിക്കുന്ന മിശ്രയെ കാണാം.
പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. ആൾ ഇന്ത്യാ സർവീസിലുള്ള ഉദ്യോഗസ്ഥൻ ചട്ട പ്രകാരം മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യാം, എന്നാൽ ഔദ്യോഗിക വേഷത്തിൽ കാൽ തൊട്ട് വന്ദിച്ചത് ചട്ട വിരുദ്ധമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.