ETV Bharat / state

നീലേശ്വരം വെടിക്കെട്ട് അപകടം; മൂന്ന് പ്രതികൾക്ക് ജാമ്യം - BAIL IN KASARAGOD TEMPLE BLAST

സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് നാളെ ജില്ലാ കലക്‌ടർക്ക് കൈമാറും.

KASARAGOD TEMPLE FIRE ACCIDENT  NILESHWARAM TEMPLE FIRE ACCIDENT  COURT GRANT BAIL NILESHWARAM FIRE  LATEST MALAYALAM NEWS
Chandrasekharan, Bharathan, Rajesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 1, 2024, 8:27 PM IST

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്‌ദുർഗ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് നാളെ (നവംബർ 2) ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് കൈമാറും. ഉപാധികളോടെയാണ് ഹോസ്‌ദുർഗ് സിജെഎം കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.

മൂന്ന് പ്രതികളുടെയും പാസ്പോർട്ട് പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികൾ നിലവിൽ ഉള്ളതോ സമാനമായതോ ആയ ചുമതലകൾ ഏറ്റെടുക്കരുതെന്നും, ആഴ്‌ചയിൽ രണ്ട് ദിവസം നീലേശ്വരം പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രതികൾ അശ്രദ്ധമായി വെടിമരുന്ന് കൈകാര്യം ചെയ്തെന്നായിരുന്നു പൊലീസിന്‍റെ റിപ്പോർട്ട്. ആളുകൾക്ക് അടുത്ത് വച്ച് പടക്കത്തിന് തിരി കൊളുത്തരുതെന്ന് തെയ്യം കാണാൻ എത്തിയവർ പ്രതികളോട് ആവശ്യപ്പെട്ടിട്ടും ഇവർ അത് ചെവിക്കൊണ്ടില്ലെന്ന് പൊലീസിന്‍റെ റിപ്പോർട്ടിലുണ്ട്.

കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ അഞ്ചു പ്രതികൾ ഒളിവിലാണ്. ക്ഷേത്രക്കമ്മിറ്റിയ്ക്ക് പുറമെ ആഘോഷ കമ്മിറ്റിയിൽ ഉള്ളവരെയും പ്രതി ചേർക്കാനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്.
Also Read:'ആപ്പ്' വഴിയുള്ള ആപ്പുകള്‍; പുതിയ സൈബർ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.