ETV Bharat / state

ചെല്ലാനം തീര സംരക്ഷണ പ്രശ്‌നം; സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് മീന കന്ദസാമി

തീര സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും മീന കന്ദസാമി.

WRITER MEENA KANDASAMY  CHELLANAM COASTAL EROSION  CHELLANAM PROTEST  LATEST MALAYALAM NEWS
Meena Kanthaswami (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

എറണാകുളം: കടൽതീരം സംരക്ഷിക്കാൻ ചെല്ലാനം ജനത നടത്തുന്ന സമരത്തോട് ക്രിയാത്മകമായി പ്രതികരിക്കാൻ കമ്മ്യുണിസ്‌റ്റുകൾ നയിക്കുന്ന കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ബാധ്യതയുണ്ടെന്ന് പ്രശസ്‌ത എഴുത്തുകാരി മീന കന്ദസാമി. കടൽകയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ തോപ്പുംപടിയിൽ സംഘടിപ്പിച്ച ഇരുപത്തിനാല് മണിക്കൂർ നിരാഹാര സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ചെല്ലാനം തീരത്തെ കടൽകയറ്റ പ്രശ്‌നത്തിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്നും ഈ നിലയിൽ തന്നെ ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 'കടൽകയറ്റത്തിന് മുഖ്യ കാരണം കൊച്ചിൻ പോർട്ടിന്‍റെ കപ്പൽച്ചാൽ ഡ്രഡ്‌ജിംഗാണെന്ന ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ വാദം ആർക്കും നിഷേധിക്കാൻ കഴിയില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രശ്‌ന പരിഹാരത്തിന് കൊച്ചിൻ പോർട്ട് തയ്യാറാകണം. പോർട്ടിനെക്കൊണ്ട് മണ്ണ് ലഭ്യമാക്കി തീരം പുനർനിർമിക്കുന്ന പ്രവൃത്തി ചെയ്യിക്കാൻ സംസ്ഥാന സർക്കാരും ഇടപെടണമെന്നും മീന ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ നടത്തുന്ന തീര സംരക്ഷണ നടപടികൾക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള ബാധ്യത കൊച്ചിൻ പോർട്ടിന് ഉണ്ട്. സമീപ വർഷങ്ങളിൽ തന്നെ കൊച്ചിയുടെ കരഭൂമിയുടെ ഗണ്യമായ ഭാഗം കടലിന്നടിയിലാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്ന സാഹചര്യത്തിൽ കടൽകയറ്റ പ്രശ്‌നത്തെ ഗൗരവമായി കണ്ടുകൊണ്ട് സർക്കാർ ഇടപെടണം.

സർക്കാരിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന വകുപ്പ് ഇതിന് മുൻകൈയെടുക്കണമെന്നും മീന ആവശ്യപ്പെട്ടു. തീര സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും അവർ ചൂണ്ടിക്കാട്ടി.

Also Read:വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന് മൂന്ന് മാസം പിന്നിടുന്നു; പുനരധിവാസം വൈകുന്നതിൽ പ്രതിഷേധവുമായി ദുരന്തബാധിതർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.