ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ജസ്റ്റിസ് ആര്‍. ബാനുമതി അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറ്റിന് വേണ്ടി വാദിക്കുന്ന തുഷാര്‍ മേത്തക്ക് ഇന്നലെ ഹാജരാകാന്‍ കഴിഞ്ഞാതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഇപ്പോള്‍ അദ്ദേഹത്തിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു .