ETV Bharat / bharat

പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി

2007 ൽ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കുമ്പോൾ 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്‍റെ പേരിലാണ് കേസ്.

Breaking News
author img

By

Published : Feb 4, 2019, 12:32 AM IST

ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം അനുമതി നൽകി. നേരത്തെ ഡൽഹി ഹൈക്കോടതി ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും എന്നാൽ അന്വേഷണത്തോടു സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മുമ്പ് ഇതേ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചിദംബരത്തിന്‍റെ മകൻ കാർത്തിയുടെ 54 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കോടതി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കേസാണിത്.

Intro:Body:

ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ  പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. നിയമമന്ത്രാലയമാണ് സി.ബി.ഐയ്ക്ക് അനുമതി നല്‍കിയത്.  ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ നേരത്തെ ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കേസാണിത്. ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും എന്നാൽ അന്വേഷണത്തോടു സഹകരിക്കണമെന്നും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നേരത്തേ ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചിദംബരത്തിന്റെ മകൻ കാർത്തിയുടെ 54 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ കോടതി കണ്ടുകെട്ടിയിരുന്നു. 2007 ൽ ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കുമ്പോൾ 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലാണ് കേസ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.