താങ്കൾക്ക് ഇതൊരു സുപ്രധാന തെരഞ്ഞെടുപ്പാണ്, അതുകൊണ്ടു തന്നെ ഹരിയാനയില്‍ കോൺഗ്രസ് തിരികെ ഭരണത്തില്‍ വരുമെന്ന കാര്യത്തില്‍ എത്രത്തോളം ആത്മവിശ്വാസത്തിലാണ് ?
എല്ലാ തെരഞ്ഞെടുപ്പും പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ സംസ്ഥാനമൊട്ടാകെ സന്ദര്‍ശിക്കുകയും കര്‍ഷകര്‍ക്കും വ്യവസായികൾക്കും, ദലിതര്‍ക്കും വേണ്ടി യോഗങ്ങളും നടത്തിയിട്ടുണ്ട്. ഇത്തവണ കര്‍ഷകരും വ്യവസായികളുമെല്ലാം കോൺഗ്രസിനെയാണ് അനുകൂലിക്കുന്നത്. പാര്‍ട്ടി ശക്തിപ്പെടുത്തേണ്ടതായിട്ടുള്ളതു കൊണ്ടു തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളരെ ആകാംഷയിലാണ്. ഹരിയാനയില്‍ ഞങ്ങൾ തന്നെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കും.
ഒക്‌ടോബര്‍ 21ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് 2019-ല്‍ കോൺഗ്രസിന് ഹരിയാനയില്‍ പത്തു സീറ്റുകൾ നഷ്‌ടപ്പെടുത്തിയ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ്. അതിനെ എങ്ങനെയാണ് വിശദീകരിക്കുന്നത് ?
ലോക്സഭ തെരഞ്ഞെടുപ്പ് എന്നത് ഒറ്റപ്പെട്ടൊരു വോട്ടെടുപ്പായിരുന്നില്ല. ഉത്തരേന്ത്യ മുഴുവന്‍ അത്തരം പ്രവണത ബാധിച്ചിരുന്നു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ദേശീയ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ഥമാണ്. സംസ്ഥാനത്ത് നടത്തി വന്നിരുന്ന പ്രവര്‍ത്തനങ്ങളും പ്രാദേശിക പ്രശ്നങ്ങളും നിയമസഭ തെരഞ്ഞെടുപ്പിലാണ് കൂടുതല്‍ പ്രാധാന്യത്തോടെ നോക്കികാണുന്നത്.
ഹരിയാന കോണ്‍ഗ്രസ് വളരെ വര്‍ഷങ്ങളായി കലഹിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ സംസ്ഥാന പ്രസിഡന്‍റ് അശോക് തന്‍വാര്‍ അടുത്തിടെ തെറ്റായ ടിക്കറ്റ് വിതരണ ആരോപണത്തിന്‍റെ പേരില്‍ രാജിവെച്ചിരുന്നു. ഈ പുതിയ ടീം വീണ്ടും ഒന്നിച്ചോ ?
അതെ ഞങ്ങൾക്കിടയില്‍ വ്യത്യാസങ്ങളൊന്നുമില്ല. രാജിവെച്ച് പോയവരൊക്കെ തന്നെ പാര്‍ട്ടിയില്‍ നിന്നും പോയികഴിഞ്ഞല്ലോ അപ്പോ അവരെപ്പറ്റി സംസാരിക്കേണ്ട കാര്യമില്ലല്ലോ. സംസ്ഥാനത്തെ പുതിയ യൂണിറ്റ് ചീഫ് കുമാര്‍ സെല്‍ജയുൾപ്പടെയുള്ള ഞങ്ങൾ ഒന്നാണ്.
താങ്കൾ ഹരിയാനയില്‍ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണോ ?
2005-ല്‍ ഞാന്‍ മുഖ്യമന്ത്രി ആയപ്പോൾ ആര്‍ക്കും തന്നെ ഉറപ്പില്ലായിരുന്നു ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന്. ഒരു സിറ്റിങ് മുഖ്യമന്ത്രി ഉണ്ടെങ്കില്‍ മാത്രമേ ഒരു ദേശീയ പാര്‍ട്ടി അടുത്ത മുഖത്തെ പ്രഖ്യാപിക്കുകയുള്ളു. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും ഹൈകമാന്‍ഡുമാകും അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക. ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ എനിക്കു പറ്റുന്ന പരമാവധി കാര്യങ്ങൾ ചെയ്യും.
കോൺഗ്രസിന് വോട്ടു ചെയ്യാന്‍ വേണ്ടി നിങ്ങൾ ജനങ്ങൾക്കുമുന്നില്‍ നടത്താന്‍ പോകുന്ന മൂന്ന് പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണ് ?
2014-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാര്‍ 154 വാഗ്ദാനങ്ങൾ നല്‍കിയിരുന്നു എന്നാല്‍ അതില്‍ ഒന്നു പോലും പാലിക്കപ്പെട്ടിട്ടില്ല. ആയതിനാല്‍ ഇപ്പോൾ വോട്ടര്‍മാര്‍ ഖട്ടര്‍ സര്‍ക്കാരിന്‍റെ പരാജയത്തെപറ്റിയും മുന്‍ കോൺഗ്രസ് സര്‍ക്കാരിന്‍റെ നേട്ടങ്ങളെപ്പറ്റിയും താരതമ്യം ചെയ്യുകയാണ്. ഞങ്ങളുടെ ഭരണകാലത്ത് കര്‍ഷകര്‍ സന്തോഷത്തിലായിരുന്നു. ഞങ്ങൾ പാവപ്പെട്ടവര്‍ക്ക് വേണ്ടി സ്ഥലം നല്‍കി എന്നാല്‍ ഈ സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. കാര്‍ഷിക ഉത്പാദനത്തിന്‍റെ ചിലവ് ഉയരുകയും ഇടലാഭം കുറയുകയും ചെയ്തു അതുകൊണ്ടു തന്നെ എംഎസ്പി കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പഞ്ചാബ് സര്‍ക്കാരിന്‍റെ ശമ്പള തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു എന്നാല്‍ എച്ച്ആര്‍എക്കുള്ള 6000 കോടി രൂപയുടെ ഏഴാമത്തെ ശമ്പള കമ്മിഷന്‍റെ ശുപാര്‍ശകൾ ഇന്നും പാലിക്കപ്പെട്ടിട്ടില്ല. ക്രമസമാധാനനില കഴിഞ്ഞ അഞ്ച് വര്‍ഷമായി വശളായികൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു കാലമായി എല്ലാ ദിവസവും ഹരിയാനയില്‍ മൂന്ന് കൊലപാതകങ്ങളും അഞ്ച് പീഡനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബിജെപിയുടെ വാഗ്ദാന അജണ്ടക്ക് എന്ത് സംഭവിച്ചെന്നാണ് കരുതുന്നത് ?
സംസ്ഥാനം നേരത്തെ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു എന്നാല്‍ ഇപ്പോൾ തൊഴിലില്ലായ്മയില്‍ ഒന്നാം സ്ഥാനത്താണ്. ഇവന്‍റ് മാനേജ്മെന്‍റില്‍ മാത്രമാണ് ബിജെപി നന്നായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ എന്‍ആര്‍ഐകൾക്ക് വേണ്ടി ഗുരുഗ്രാമില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അവരുടെ വിമാന ചിലവും ഹോട്ടല്‍ ബില്ലുകളും സര്‍ക്കാര്‍ വഹിച്ചത്. പരിപാടിയില്‍ ആറ് ലക്ഷം കോടിയുടെ നിക്ഷേപം വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും അതില്‍ നാല് ശതമാനം പോലും എത്തിയിട്ടില്ല. ഞങ്ങളുടെ ഭരണ സമയത്ത് 2.8 ശതമാനം മാത്രമായിരുന്ന തൊഴിലില്ലായ്മ ഇപ്പോൾ 28 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
സാമ്പത്തിക കാര്യം നോക്കിയാല്‍ താങ്കളുടെ പാര്‍ട്ടി സ്‌ത്രീകൾക്ക് 33 ശതമാനം തൊഴിലവസരം, തൊഴില്ലില്ലായ്‌മയ്ക്ക് അലവന്‍സ്, പാവപ്പെട്ട വിദ്യാര്‍ഥികൾക്ക് സ്കോളര്‍ഷിപ്പ് എന്നീ വാഗ്ദാനങ്ങൾ വോട്ടു നേടുന്നതിനായി നല്‍കിയിട്ടുണ്ട്. അങ്ങനെയാകുമ്പോൾ കോഗ്രസ്സ് ഭരണത്തിലെത്തുമ്പോൾ എങ്ങനെയാകും ഈ ബില്ലുകൾ പരിഹരിക്കുക?
ഞങ്ങളുടെ പാര്‍ട്ടിക്ക് പറ്റുന്ന കാര്യങ്ങൾ മാത്രമേ ഞങ്ങൾ വാഗ്ദാനം നല്‍കിയിട്ടുള്ളു. ഇതുപോലെയുള്ള കാര്യങ്ങൾ ഞങ്ങൾ ഇതിനു മുമ്പും ചെയ്തിട്ടുണ്ട്. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ് ഹൂഡ എംഎല്‍ ഖട്ടറെ നേരിടുകയാണോ അതോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനെതിരെയാണോ പോരാടുന്നത് . ഞാന്‍ ഒരിക്കലും വ്യക്തികളെ ആക്രമിച്ചിട്ടില്ല. ഖട്ടര്‍ സര്‍ക്കാരിന്‍റെ നയങ്ങളെയാണ് ഞാന്‍ ചോദ്യം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് എടുത്ത് പറയേണ്ട വിഷയം തൊഴിലിനെക്കുറിച്ചാണ്. ഇതു പരിഹരിക്കണമെങ്കില്‍ നിക്ഷേപവും വ്യവസായങ്ങളും കൊണ്ടുവരണം. ക്രമസമാധാന നില നല്ല രീതിയിലാണെങ്കില്‍ മാത്രമേ നിക്ഷപം ഉണ്ടാകുകയുള്ളു. കാര്‍ഷിക മേഖലയും തകര്‍ച്ചയുടെ വക്കിലാണ്, അതുപോലെ കര്‍ഷകരുടെ സ്ഥിതിയും മോശമാണ്. അതുകൊണ്ട് ഈ കാര്യങ്ങൾക്കാകും ഞങ്ങൾ മുന്‍തൂക്കം നല്‍കുക.
കോൺഗ്രസിലെ തന്നെ പലരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ താങ്കൾ അനുകൂലിച്ചത്. എന്താണ് അതില്‍ അഭിപ്രായം ?
എന്‍റെ സംസ്ഥാനത്തുനിന്നുള്ള സൈനികരുടെ വികാരത്തെ മാനിച്ചാണ് അങ്ങനെയാരു കാര്യം പറഞ്ഞത്. മാത്രമല്ല എന്‍റെ പാര്‍ട്ടി ജനാധിപത്യപരമായതാണ്, കൂടാതെ പാര്‍ലമെന്‍റ് ആര്‍ട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ അംഗീകരിച്ചതുകൊണ്ടു തന്നെ ഈ വിഷയത്തിന് ഇനി പ്രസക്തിയില്ല.
കേന്ദ്ര ഏജന്‍സികളില്‍ നിന്നും അഴിമതി വിരുദ്ധ ആരോപണങ്ങൾ നേരിടുന്നുണ്ടല്ലോ. ഇത് പ്രചാരണത്തിന് എതിരെയുള്ള പകപോകലിന്‍റെ ഭാഗമാണോ ?
ഈ വിഷയം കോടതി സംബന്ധിച്ചുള്ള കാര്യമായതിനാല്‍ ഞാന്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല. നിയമവ്യവസ്ഥയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഒരിക്കല്‍ സത്യം പുറത്ത് വരുമെന്ന് എനിക്കുറപ്പുണ്ട്. എന്‍റെ സര്‍ക്കാരിന്‍റെ കീഴില്‍ തെറ്റായ ഒന്നും തന്നെ ചെയ്തിട്ടില്ല.