ഭോപ്പാല്‍: ഇൻഡോര്‍ സെന്‍ട്രല്‍ ജയില്‍ കൊവിഡ് സ്ഥിരീകരിച്ച 10 തടവുപുള്ളികളും രോഗം ഭേദമായതോടെ തിരിച്ച് ജയില്‍ പ്രവേശിച്ചു. കൈയ്യടിച്ചാണ് ജയില്‍ ഉദ്യോഗസ്ഥരും അന്തേവാസികളും ഇവരെ സ്വീകരിച്ചത്. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയതായും ജയില്‍ അധികൃതര്‍ പറഞ്ഞു.
അത്‌കൂടാതെ കൊവിഡ് രോഗലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയ 30 തടവുകാരുടേയും ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇവരേയും ശനിയാഴ്‌ച തിരിച്ച് ജയിലില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 15 തടവുപുള്ളികള്‍ കൊവിഡ് ചികിത്സയിലുണ്ട്. 100 പേര്‍ നിരീക്ഷണത്തിലുമാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.