ഭോപ്പാൽ: ഇൻഡോറിൽ 129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,035 ആയി ഉയർന്നു. ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കൊവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയാണ്. 1,957 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 129 പേർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 292 പേരാണ് ജില്ലയിൽ മരിച്ചത്. 4,238 പേർ രോഗമുക്തി നേടി. ഈ മാസം എട്ടിന് കൊവിഡ് രോഗികളുടെ എണ്ണം 5,000 കടന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 1,000 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ജില്ലയിലെ കൊവിഡ് മരണനിരക്ക് 4.84 ശതമാനമാണ്, ഇത് ദേശീയ ശരാശരിയായ 2.49 ശതമാനത്തേക്കാൾ കൂടുതലാണ്. മാർച്ച് 24 നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.
ഇൻഡോറിൽ കൊവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നു
ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,035. രോഗമുക്തരായവര്‍ 4,238