ലക്‌നൗ: തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത ഇന്തോനേഷ്യന്‍ പൗരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രജ് ജില്ലയില്‍ ചികിത്സയിലാണെന്ന് ഇയാളെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 278 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 138 പേര്‍ തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്തവരാണ്. 21 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
തബ്‌ലിഗ് ജമാഅത്തില്‍ പങ്കെടുത്ത 1499 പേരെ തിരിച്ചറിഞ്ഞെന്നും ഇതില്‍ 1205 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇതില്‍ 305 വിദേശികളുണ്ട്. ഇവരില്‍ 249 പേരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തുവെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്‌തി വ്യക്തമാക്കി.