ഡെറാഡൂണ്‍: ഇന്തോ നേപ്പാള്‍ അതിര്‍ത്തി റോഡ് പദ്ധതിക്കായി അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാറിന് നന്ദിയുമായി നൈനിറ്റാള്‍ എംപി അജയ് ഭട്ട്. വാണിജ്യപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹത്തിന്‍റെ കത്തില്‍ പറയുന്നു. ഇന്തോ നേപ്പാള്‍ അതിര്‍ത്തിയില്‍ എന്‍എച്ച് 109 ജഗത് പഴയപാലം മുതല്‍ പില്ലര്‍ 802/11 വരെ നാല് വരി പാതക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് എംപി വ്യക്തമാക്കി. വാണിജ്യാവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്ന് അജയ് ഭട്ട് കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു പദ്ധതിക്ക് അംഗീകാരം നല്‍കിയ പ്രധാനമന്ത്രിക്കും കേന്ദ്രത്തിനും നന്ദി പറഞ്ഞ അജയ് ഭട്ട് പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുമെന്നും വ്യക്തമാക്കി.
ഇന്തോ നേപ്പാള്‍ അതിര്‍ത്തി റോഡ് പദ്ധതിക്ക് കേന്ദ്ര അനുമതി
പദ്ധതിക്ക് അനുമതി നല്‍കിയതില്‍ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും നൈനിറ്റാള്‍ എംപി അജയ് ഭട്ട് നന്ദിയറിയിച്ചു.