ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ജീവനക്കാരുടെ 25 ശതമാനം ശമ്പളം വെട്ടിക്കുറക്കാനുള്ള തീരുമാനം പിന്‍വലിച്ചു. മിക്ക ജീവനക്കാർക്കും ഏപ്രിൽ മാസത്തിലെ മുഴുവൻ ശമ്പളവും നൽകാൻ വിമാനക്കമ്പനി തീരുമാനിച്ചു. എന്നാൽ എക്സ്‌കോം, എസ്‌വിപി അംഗങ്ങളുടെ ഈ മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. പൈലറ്റുമാർ, ക്യാബിൻ ക്രൂ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാർ, ബാൻഡ് സി, ബാൻഡ് ഡി ജീവനക്കാർ എന്നിവരുടെ ശമ്പളം 5 മുതല്‍ 15 ശതമാനം വരെ വെട്ടിക്കുറച്ചതായി ഇൻഡിഗോ മാർച്ച് 19 ന് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് 19 മൂലം ഇന്ത്യയുടെ വ്യോമയാന വ്യവസായത്തിന് 3 മുതല്‍ 3.6 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാകുമെന്ന് ഏവിയേഷൻ കൺസൾട്ടൻസി സ്ഥാപനമായ കാപ്പ പറഞ്ഞു. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മാർച്ച് 25 മുതൽ വിമാന സർവീസ് നിരോധിച്ചിരിക്കുകയാണ്.
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഇൻഡിഗോ - ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ
മിക്ക ജീവനക്കാർക്കും ഏപ്രിൽ മാസത്തിലെ മുഴുവൻ ശമ്പളവും നൽകാൻ കമ്പനി തീരുമാനിച്ചു. എന്നാൽ എക്സ്‌കോം, എസ്‌വിപി അംഗങ്ങളുടെ ഈ മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഇൻഡിഗോ അറിയിച്ചു
![ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഇൻഡിഗോ IndiGo reverses April pay cut decision IndiGo reverses April pay cut IndiGo Business news ജീവനക്കാർക്ക് ശമ്പളം ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഏവിയേഷൻ കൺസൾട്ടൻസി സ്ഥാപനമായ കാപ്പ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6911824-594-6911824-1587645002329.jpg?imwidth=3840)