ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 73 ശതമാനത്തിലെത്തി. ഇതുവരെയുള്ളത്തിൽ ഏറ്റവും ഉയർന്ന വീണ്ടെടുക്കൽ നിരക്കാണിത്.പോസിറ്റീവ് കേസുകൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ കീഴിൽ ആശുപത്രി അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഡെഡിക്കേറ്റഡ് കൊവിഡ് ഹെൽത്ത് സെന്റർ (ഡി.സി.എച്ച്.സി), ഡെഡിക്കേറ്റഡ് കൊവിഡ് ആശുപത്രി (ഡി.സി.എച്ച്) എന്നിങ്ങനെ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താൻ ആശുപത്രികളെ തരംതിരിച്ചിട്ടുണ്ട്. 1667 ഡി.സി.എച്ച്, 11,597 ഡി.സി.എച്ച്.സി ഇപ്പോൾ ഇന്ത്യയിൽ ഉണ്ട്. ആകെ 15,45,206 ഇൻസുലേഷൻ ബെഡുകളും 2,03,959 ഓക്സിജൻ പിന്തുണയുള്ള കിടക്കകളും 53,040 ഐസിയു കിടക്കകളും നിലവിലുണ്ട്.
അതേസമയം ഇന്ത്യയിൽ നിലവിൽ കൊവിഡ് 6,76,514 പേർ ചികിൽസയിലാണ്. ഇതുവരെ 20,37,871 പേർ രോഗമുക്തി നേടി. മരണസംഖ്യ 52,889 ആയി. രാജ്യത്ത് ഇതുവരെ 3,17,42,782 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു.