ETV Bharat / bharat

ഇന്ത്യയുടെ നയതന്ത്ര നയത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി - റെയിൽ പാത

ന്യൂഡൽഹിയിൽ നിന്നുള്ള ധനസഹായം വൈകിയെന്ന് ചൂണ്ടിക്കാട്ടി അഫ്‌ഗാനിസ്ഥാൻ അതിർത്തിയിൽ സ്വന്തമായി ഒരു റെയിൽ പാത നിർമിക്കാൻ ഇറാൻ തീരുമാനിച്ച വാർത്ത ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ചു.

Rahul Gandhi  Chabahar Project  Iran  India's global strategy  രാഹുൽ ഗാന്ധി  ആഗോള നയതന്ത്രം  ഇറാൻ  റെയിൽ പാത  ചബഹാർ തുറമുഖം
കേന്ദ്രസർക്കാരിന്‍റെ നയതന്ത്രങ്ങളിലെ തകരാറുകൾ ഇന്ത്യയോടുള്ള ബഹുമാനം നഷ്‌ടപ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധി
author img

By

Published : Jul 15, 2020, 4:09 PM IST

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ ആഗോള നയതന്ത്രങ്ങളിലെ തകരാറുകൾ ഇന്ത്യയുടെ അധികാരവും ആദരവും നഷ്‌ടപ്പെടുത്തുകയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഫ്‌ഗാനിസ്ഥാൻ അതിർത്തിയിൽ ചബഹാർ തുറമുഖം മുതൽ സഹീദാൻ വരെ സ്വന്തമായി ഒരു റെയിൽ പാത നിർമിക്കാൻ ഇറാൻ സർക്കാർ തീരുമാനിച്ച വാർത്ത ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പങ്കുവെച്ചു.

  • India’s global strategy is in tatters. We are losing power and respect everywhere and GOI has no idea what to do.https://t.co/rEMuMnJhOx

    — Rahul Gandhi (@RahulGandhi) July 15, 2020 " class="align-text-top noRightClick twitterSection" data=" ">

നാല് വർഷം മുമ്പാണ് റെയിൽ പാത നിർമിക്കാൻ ടെഹ്‌റാനും ന്യൂഡൽഹിയും കരാർ ഒപ്പിട്ടത്. സാമ്പത്തിക രാഷ്ട്രീയ സഹകരണത്തെക്കുറിച്ചുള്ള ചൈനയുമായുള്ള കരട് ഇറാൻ അംഗീകരിച്ചതോടെ ന്യൂഡൽഹിയിൽ നിന്നുള്ള ധനസഹായം വൈകിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയെ ചബഹാർ റെയിൽവെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു. 628 കിലോമീറ്റർ കീ ചബഹാർ-സഹീദാൻ റെയിൽ‌വെ സ്വന്തമായി നിർമിക്കാൻ ടെഹ്‌റാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് പ്രതിരോധം, ഇന്ത്യ-ചൈന സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ ശക്തമായി വിർശനം ഉന്നയിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.