ന്യൂഡൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്‍റ നിർമാണം മൂന്നാം ഘട്ടത്തിലെന്ന് നാവിക സേന. കപ്പലിന്‍റെ യന്ത്രസാമഗ്രികളുടെയും മറ്റ് ഉപകരണങ്ങളും ഘടിപ്പിക്കുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്. 2021-ന്‍റെ തുടക്കത്തിൽ കപ്പല്‍ കമ്മിഷൻ ചെയ്യുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു.
കൊച്ചിൻ ഷിപ്പിയാര്‍ഡ് ലിമിറ്റഡാണ് (സിഎസ്‌എൽ) വിമാനവാഹിനി നിർമിക്കുന്നത്. വൈദ്യുതി ഉൽപാദനം, പ്രൊപ്പൽഷൻ യന്ത്രങ്ങൾ എന്നിവ പോലുള്ള യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളും പ്രവർത്തന സജ്ജമാക്കുന്ന ജോലിയാണിപ്പോള്‍ നടക്കുന്നത്. 2021ന്‍റെ തുടക്കത്തിൽ കാരിയർ കമ്മിഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തുറമുഖത്തും കടലിലെ പരീക്ഷണങ്ങളും തുടങ്ങുന്നതിന് മുന്‍പാണ് മൂന്നാം ഘട്ട നിർമാണം നടത്തുക. വ്യോമയാന പരീക്ഷണങ്ങൾക്ക് ഒരു വർഷമോ അതില്‍ കൂടുതലോ സമയമെടുക്കും. 2022ഓടെ വിക്രാന്ത് പൂർണമായും പ്രവർത്തനക്ഷമക്കും. മിഗ് -29 കെ വിമാനങ്ങളാകും വിമാനം വഹിക്കുകയെന്ന് നേവി ചീഫ് അഡ്മിറൽ കരമ്പിർ സിങ് ഡിസംബർ മൂന്നിന് അറിയിച്ചിരുന്നു.