ETV Bharat / bharat

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ ഇടിവെന്ന് റിപ്പോർട്ട്

author img

By

Published : Aug 30, 2019, 7:16 PM IST

2019-20 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞു. ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

India's economic growth slows to 5 % in April-June

ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കുകളാണിത്. ഏഴ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഉൽ‌പാദന മേഖലയിലെ ഇടിവും കാർഷിക മേഖലയിലെ സ്തംഭനാവസ്ഥയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2012-2013 ഏപ്രിൽ -മെയ് മാസത്തിലാണ് ഇതിന് മുൻപ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 4.9 ശതമാനമായിരുന്നു സാമ്പത്തിക വളർച്ചാ നിരക്ക്.

നേരത്തേ നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി റിസർവ് ബാങ്ക് 2019-20 ലെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാ മാർജിൻ ഏഴ് ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറച്ചിരുന്നു. എന്നാൽ 2019 ഏപ്രിൽ-ജൂൺ പാദത്തിൽ ചൈനയുടെ സാമ്പത്തിക വളർച്ച 6.2 ശതമാനമാണ്. 27 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ നിരക്കാണിത്.

Intro:Body:

new

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.