ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ് പരിശോധന 15 കോടി കടന്നു

author img

By

Published : Dec 10, 2020, 1:17 PM IST

24 മണിക്കൂറിനിടെ 9,22,959 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് 19  കൊറോണ വൈറസ്  India's cumulative COVID-19 tests cross 15-crore mark  India's COVID-19 tests  COVID-19  ഇന്ത്യയില്‍ കൊവിഡ് പരിശോധന 15 കോടി കടന്നു
ഇന്ത്യയില്‍ കൊവിഡ് പരിശോധന 15 കോടി കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് പരിശോധന 15 കോടി കടന്നു. ഇതില്‍ ഒരു കോടി പരിശോധനകള്‍ കഴിഞ്ഞ 10 ദിവസത്തിനിടെ നടന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 9,22,959 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം 15,07,59,726 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ 11 ദിവസങ്ങളില്‍ രാജ്യത്ത് 40,000ത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് നിരക്ക്. 24 മണിക്കൂറിനിടെ 31,521 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 37,725 പേര്‍ രോഗവിമുക്തി നേടുകയും ചെയ്‌തു.

നിലവില്‍ രാജ്യത്ത് 3,72,293 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 3.81 ശതമാനമാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 92.5 ലക്ഷം പേര്‍ കൊവിഡ് രോഗവിമുക്തി നേടി. 94.74 ശതമാനമാണ് നിലവില്‍ കൊവിഡ് രോഗവിമുക്തി നിരക്ക്. പുതുതായി രോഗമുക്തി നേടിയവരില്‍ 77.30 ശതമാനം പേര്‍ 10 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. മഹാരാഷ്‌ട്രയില്‍ 24 മണിക്കൂറിനിടെ 4981 കേസുകളും കേരളത്തില്‍ 4875 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 5 ദിവസങ്ങളില്‍ 500ല്‍ താഴെയാണ് രാജ്യത്തെ മരണനിരക്കെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.